


Oct 16, 2022
കരമന: തിരുവനന്തപുരം വട്ടിയൂർക്കാവ് മേലെ കടവിൽ കരമനയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ വിദ്യാർഥികൾക്കായി തിരച്ചിൽ പുനഃരാരംഭിച്ചു. പട്ടം സെൻ്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ജിബിത്, ഒമ്പതാം ക്ലാസ് വിദ്യാർഥി ആരോമൽ എന്നിവരാണ് ഇന്നലെ ഒഴുക്കിൽപ്പെട്ടത്
വട്ടിയൂർക്കാവ് മേലെ കടവിലായിരുന്നു സംഭവം. പ്രദേശത്ത് ഫയർ ഫോഴ്സിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. സ്കൂബ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയായതിനാൽ ഇന്നലെ തിരച്ചിൽ നിർത്തിയിരുന്നു. മൂന്നാംമൂട്, പാപ്പാട് സ്വദേശികളാണ് ഒഴുക്കിൽപ്പെട്ട രണ്ടു വിദ്യാർത്ഥികളും. പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ അവസാനിപ്പിച്ചു.
പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ അവസാനിപ്പിച്ചു. അതേസമയം കണ്ണൂർ കൂത്തുപറമ്പിനടുത്ത് തൃക്കണ്ണാപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. ശ്രീനാരായണ വായനശാലക്ക് മുന്നിലെ കുളത്തിൽ സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയ നിദാൽ ആണ് മരിച്ചത്. നാട്ടുകാരെത്തി നിദാലിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വയസായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment