


Oct 16, 2022
ദില്ലി: 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഡിജിറ്റൽ ബാങ്കിംഗ് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാകും മോദി ഉദ്ഘാടനം നിർവഹിക്കുക(Digital Banking).
ഡിജിറ്റൽ ബാങ്കിംഗിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. 11 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, ചെറുകിട ധനകാര്യബാങ്ക് എന്നിവയിലാണ് ഡിബിയു പദ്ധതി ആവിഷ്‌കരിക്കുന്നത്. ഡിബിയു ബാങ്കിംഗ് സേവനങ്ങൾ ലളിതമാക്കുന്നത് വഴി അക്കൗണ്ടുകൾ തുറക്കാനും ബാലൻസ് ചെക്ക് ചെയ്യാനും പാസ്ബുക്കുകൾ പ്രിന്റ് ചെയ്യാനും ട്രാൻസ്ഫർ ചെയ്യാനും ഫിക്‌സഡ് ഡിപ്പോസിറ്റുകളിൽ നിക്ഷേപിക്കാനും വായ്പാ അപേക്ഷകൾ നൽകാനും കഴിയും.
വിവിധ ബില്ലുകൾ അടയ്‌ക്കാനും, നികുതി അടയ്‌ക്കാനും, അ്ക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ കാണുന്നതിനും സൗകര്യമുണ്ടാകും. ഡിയുബി വഴി സൈബർ സുരക്ഷയിൽ അവബോധം സൃഷ്ടിച്ച് ഡിജിറ്റൽ സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കും. ഉപഭോക്താക്കൾക്ക് വർഷം മുഴുവൻ ചിലവ് കുറഞ്ഞ രീതിയിലുള്ള സേവനങ്ങൾ ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ 75 ജില്ലകളിലായി 75 ഡിബിയുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് യൂണിറ്റുകൾ രാജ്യത്തിന് സമർപ്പിക്കുന്നത്.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment