യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റി വയലാർ അനുസ്മരണം സംഘടിപ്പിച്ചു

16-10-2022

വർക്കല : യുവകലാസാഹിതി വർക്കല മണ്ഡലം കമ്മിറ്റി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന രക്ഷാധികാരിയും ജില്ലാപ്പഞ്ചായത്ത് അംഗവുമായി ഗീതാനസീർ ഉദ്ഘാടനം ചെയ്തു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മറ്റെല്ലാതരത്തിലുമുള്ള മനുഷ്യവിരുദ്ധമായ ആശയങ്ങൾക്കുമെതിരേ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ ജനങ്ങൾ ഐക്യപ്പെടണമെന്ന് അവർ പറഞ്ഞു. ജില്ലാ നിർവാഹക സമിതിയംഗം ചെറുന്നിയൂർ ബാബു അധ്യക്ഷനായി. ഡോ. ബി.ഭുവനേന്ദ്രൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. 

സംസ്ഥാന നിർവാഹകസമിതിയംഗം ഷീലാ രാഹുലൻ, ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്യം, ജില്ലാ സെക്രട്ടറി നന്ദകുമാർ, സി.പി.ഐ. വർക്കല മണ്ഡലം സെക്രട്ടറി മണിലാൽ, എഫ്.നഹാസ്, ഷിജു അരവിന്ദൻ, മുബാറക്ക് റാവുത്തർ, രാജൻ ആറ്റിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. വയലാർ കവിതകളുടെ ആലാപനവും ഗാനസന്ധ്യയും നടന്നു. യുവകലാ സാഹിതി വർക്കല മണ്ഡലം ഭാരവാഹികൾ: ഷോണി ജി. ചിറവിള (പ്രസിഡന്റ്), ചെറുന്നിയൂർ സിന്ധു (വൈസ് പ്രസിഡന്റ്), അയിരൂർ കെ.സുജാതൻ(സെക്രട്ടറി), ഫാത്തിമ(ജോയിന്റ് സെക്രട്ടറി).

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started