


14-10-2022
നെടുമങ്ങാട് : ആറ് പതിറ്റാണ്ട് പിന്നിടുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂളിൽ ആറുകോടി രൂപയുടെ പുതിയ ബഹുനിലക്കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. 2019-ൽ ശിലാസ്ഥാപനം നടത്തി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ നെടുമങ്ങാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഈ വിദ്യാലയം വലിയ മുന്നേറ്റമുണ്ടാക്കും.
ഏഴാം ക്ലാസ് വിജയിച്ച 120 കുട്ടികൾക്ക് പ്രവേശനപ്പരീക്ഷയിലൂടെ ഓരോ വർഷവും സാങ്കേതിക വിദ്യാഭ്യാസം നേടാനുള്ള അവസരമാണ് ഈ വിദ്യാലയം മുന്നോട്ടുവയ്ക്കുന്നത്. എഴുപതോളം കംപ്യൂട്ടറുകൾ, മൾട്ടി മീഡിയ സൗകര്യമുള്ള ഐ.ടി. ലാബ്, കായികക്ഷമത വളർത്താൻ ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ് സൗകര്യം എന്നിവ സ്കൂളിന്റെ പ്രത്യേകതകളാണ്. കാലത്തിനുമുന്നേ നടക്കുന്ന ഈ സർക്കാർ പള്ളിക്കൂടം വിദ്യാഭ്യാസ രംഗത്തുമാത്രമല്ല പാഠ്യേതര രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. 2623 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയെ കെട്ടിടം നിർമിച്ചിരിക്കുന്നത്.
ആറ് ക്ലാസ് മുറികൾ, നാല് പ്രാക്ടിക്കൽ ക്ലാസ് മുറികൾ, എൻജിനിയറിങ് ഡ്രോയിങ് ഹാൾ, കംപ്യൂട്ടർ കാഡ് ലാബ്, സൂപ്രണ്ട് റൂം, മൂന്ന് സ്റ്റാഫ് റൂമുകൾ, സൂപ്രണ്ടിന്റെ കാര്യാലയം, സ്വീകരണ മുറി, കുട്ടികൾക്കായി രണ്ട് ചേഞ്ചിങ് റൂമുകൾ, മിനി സെമിനാർ ഹാൾ, വിശാലമായ അകത്തളം, വ്യത്യസ്തമായ ലോബി, സ്റ്റോർ മുറി, മൂന്ന് സ്റ്റെയർകേസുകൾ, ലിഫ്റ്റ് ക്രമീകരണത്തിനുള്ള സംവിധാനം, ശുദ്ധജല സംഭരണികൾ, ടോയ്‌ലറ്റ് സൗകര്യങ്ങൾ, സെല്ലാർ ഫ്ലോർ തുടങ്ങി വിപുലമായ സൗകര്യങ്ങൾ അടങ്ങിയതാണ് പുതിയ കെട്ടിടസമുച്ചയം.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment