


14-10-2022
വർക്കല : ഓണറേറിയത്തിൽ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് നാട്ടിലെ ക്ലബ്ബിന് ഫുട്‌ബോൾ കിറ്റ് വാങ്ങിനൽകി ഗ്രാമപ്പഞ്ചായത്തംഗം. ചെറുന്നിയൂർ പഞ്ചായത്ത് 12-ാം വാർഡ് അംഗം എസ്.കുമാരിയാണ് മാതൃകാ പ്രവർത്തനവുമായി കായികപ്രേമികളുടെയും നാട്ടുകാരുടെയും കൈയടി നേടിയത്. അകത്തുമുറി റെഡ് സ്റ്റാർ സ്‌പോർട്‌സ് ക്ലബ് അംഗങ്ങൾക്കാണ് ഫുട്ബോൾ െജഴ്‌സി ഉൾപ്പെടെയുള്ള കിറ്റ് സമ്മാനിച്ചത്. നാട്ടിലെ യുവാക്കളുടെ കായികസ്വപ്‌നങ്ങൾക്കൊപ്പം നിൽക്കുകയെന്ന ആഗ്രഹപ്രകാരമാണ് കിറ്റ് വാങ്ങി നൽകിയതെന്ന് കുമാരി പറഞ്ഞു.
വിദ്യാഭ്യാസ മികവിന് വിദ്യാർഥികൾക്ക് പുരസ്‌കാരവും നൽകി. അകത്തുമുറി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിൽ ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്‌കാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല നൽകി. പഞ്ചായത്തംഗങ്ങളായ മനോജ് രാമൻ, ഷെർളി ജെറോം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ഓമനക്കുട്ടൻ, ടി.എസ്.അനിൽകുമാർ, ജീവ എന്നിവർ സംസാരിച്ചു.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment