


14-10-2022
മാറനല്ലൂർ : ബാലരാമപുരം-കാട്ടാക്കട റോഡിൽ മാറനല്ലൂർ വെള്ളൂർക്കോണത്തിനു സമീപം വെളിച്ചവും, സൂചനാ ബോർഡുമില്ലാതെ പൈപ്പിടൽ ജോലി നടത്തിയിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ കൈയിലിടിച്ച് സ്ത്രീ ഓടിച്ചുവന്ന കാർ തലകീഴായി മറിഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടുകൂടിയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് മൂലക്കോണത്തുള്ള വീട്ടിലേക്കു വരുകയായിരുന്നു സ്ത്രീകൾ ഉൾപ്പെട്ട കുടുംബം. റോഡിന് വശത്ത് പണി നടത്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ കൈ വലതുവശത്തേക്കു തള്ളിയ നിലയിലായിരുന്നു.
കനത്ത മഴയായാതു കാരണം ഇത് കാണാനാകാത്തതാണ് അപകടത്തിന് കാരണമായത്. ഉടൻ തന്നെ മാറനല്ലൂർ എസ്.എച്ച്.ഒ. സന്തോഷ്‌കുമാറും, എസ്.ഐ. കിരൺ ശ്യാമും ചേർന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ട കാർ മാറ്റുകയും കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കാറിലുണ്ടായിരുന്ന മൂന്നുപേർക്കും നിസാര പരിക്കേറ്റു. പൈപ്പിടൽ ജോലികൾ യഥാസമയം പൂർത്തീകരിക്കുന്നില്ലെന്നും, കുഴിയെടുത്ത പല സ്ഥലങ്ങളും ഇപ്പോഴും മൂടിയിട്ടില്ലെന്നും, രാത്രി നടത്തുന്ന പണികൾക്കുള്ള മുൻകരുതലുകൾ ബന്ധപ്പെട്ടവർ എടുത്തില്ലെന്നും ആരോപിച്ച് നാട്ടുകാർ അപകടസ്ഥലത്ത് പ്രതിഷേധിച്ചു. അപകടം നടന്നിട്ടും മണ്ണുമാന്തി യന്ത്രം മാറ്റിയിടാൻ ബന്ധപ്പെട്ടവർ ശ്രമിക്കാതെ വന്നതിനെത്തുടർന്നാണ് നാട്ടുകാർ കൂടുതൽ രോഷാകുലരായത്. സ്ഥലത്തുണ്ടായിരുന്ന മാറനല്ലൂർ പോലീസാണ് രംഗം ശാന്തമാക്കിയത്.
📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment