


October 13, 2022
വർക്കല∙ പുതുതായി കുഴിച്ച കിണറിന്റെ അകത്തെ ഭാഗം പൂശുന്നതിനിടയിൽ തട്ടു തകർന്നു രണ്ടു തൊഴിലാളികൾ 80 അടി താഴ്ചയുള്ള കിണറ്റിൽ വീണു. ചെമ്മരുതി തച്ചോട് സ്വദേശികളായ വേണു (44), കുട്ടൻ (38) എന്നിവരാണ് വീണത്. വർക്കലയിൽ നിന്നു ഫയർഫോഴ്സ് സംഘമെത്തി രണ്ടു പേരെയും പുറത്തെടുത്തു താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വേണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ശിവഗിരി ശ്രീനിവാസപുരം വൈഷ്ണവി ഭവനിൽ ദീപുവിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് നിർമാണം നടന്നത്. സ്റ്റേഷൻ ഓഫിസർ അരുൺ മോഹൻ അസി.സ്റ്റേഷൻ ഓഫിസർ വി.ഹരിലാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അഖിൽ രാജ്, എ.നൗഷാദ്, ശ്യാം ബാബു, വി.ദിനേശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. റെസ്ക്യൂ ഓഫിസറായ അഖിൽരാജാണ് 80 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഇറങ്ങി തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment