


October 13, 2022
പോത്തൻകോട് ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത സ്ഥലത്തു നിന്ന കൂറ്റൻ വാകമരം ഗതാഗതത്തിരക്കേറിയ സമയത്ത് മുറിച്ചതോടെ മണിക്കൂറുകൾ ഗതാഗത സ്തഭനം ഉണ്ടായി. വൈകിട്ട് 6.15ഓടെ മംഗലപുരം ജംക്ഷനു സമീപമാണ് സംഭവം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ ചടങ്ങിനെത്തിയ മന്ത്രി എം.ബി രാജേഷും വാഹന കുരുക്കിനിടയിൽപ്പെട്ടു.
ആംബുലൻസുകൾ ഉൾപ്പെടെ ഇരു വശവും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മണ്ണുമാന്തി യന്ത്രം കൊണ്ട് മുറിച്ചിട്ട മരക്കഷ്ണങ്ങൾ അൽപം മാറ്റിയാണ് മന്ത്രിയെ കടത്തി വിട്ടത്. മറ്റുള്ള വാഹനങ്ങൾ വീണ്ടും തടഞ്ഞിട്ടു.. തിരക്കേറിയ സമയത്ത് അപകടകരമായി രീതിയിൽ റോഡിലേക്ക് മരങ്ങൾ മുറിച്ചിടുന്നതിനെതിരെ യാത്രക്കാരുമായി വാക്കേറ്റവും നടന്നു.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment