കാപ്പിൽ ജങ്ഷനിൽ അപകടങ്ങൾ പതിവ്

12-10-2022

ഇടവ : കാപ്പിൽ ജങ്ഷനിലൂടെ കടന്നുപോകുന്ന തീരദേശ റോഡിൽ വേഗനിയന്ത്രണങ്ങളില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. നാലു റോഡുകൾ സംഗമിക്കുന്ന കാപ്പിൽ ജങ്ഷനിൽ അതിവേഗത്തിൽ പായുന്ന ഇരുചക്രവാഹനങ്ങളാണ് പ്രധാനമായും അപകടങ്ങളുണ്ടാക്കുന്നത്. 

ജങ്ഷനിലും ഇടറോഡുകൾ ചേരുന്ന ഭാഗങ്ങളിലും വേഗനിയന്ത്രണത്തിന് സംവിധാനങ്ങളൊന്നുമില്ല. ശിവക്ഷേത്രം, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്കുള്ള ഇടറോഡും കാപ്പിൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുമാണ് കാപ്പിൽ ജങ്ഷനിൽ തീരദേശ റോഡിൽ സന്ധിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായതിനാൽ അവധി ദിവസങ്ങളിൽ കാപ്പിൽ തീരത്തേക്ക് പോകാനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന യുവാക്കൾ അമിതവേഗതയിലാണ് ഇതുവഴി തീരത്തേക്കും തിരിച്ചും പോകുന്നത്.മാസങ്ങൾക്ക് മുമ്പ് കാപ്പിൽ ദേവീക്ഷേത്രത്തിന് സമീപം നിയന്ത്രണംവിട്ട കാർ മതിലിലേക്ക് ഇടിച്ചുകയറി.

ഹമ്പുകൾ, ദിശാസൂചികകൾ എന്നീ സംവിധാനങ്ങളുമില്ല. കാപ്പിൽ ജങ്ഷനിലെ ഉയരവിളക്ക് കത്താതായിട്ടും നാളുകളേറെയായി. അറ്റകുറ്റപ്പണി നടത്തി വിളക്ക് നന്നാക്കാൻ നടപടികളുണ്ടാകുന്നില്ല. കാപ്പിൽ ജങ്ഷനിൽ ഹമ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started