


12-10-2022
വർക്കല : പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ‘അക്ഷരമാണ് ലഹരി വായനയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ കാമ്പയിന് തുടക്കമായി. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ ഗ്രന്ഥശാലാ പ്രസിഡന്റ് എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് അധ്യക്ഷനായി. എക്‌സൈസ് വകുപ്പിൽനിന്നു ലഭിച്ച ലഹരിവിരുദ്ധ പ്രതിജ്ഞ വൈസ് പ്രസിഡന്റ് വി.ശിവപ്രസാദ് ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ ജി.പവിത്രൻ, മോഹനൻനായർ, ആർ.രേണുക, റജൂല വിജയൻ, എം.ഗോപാലകൃഷ്ണൻ, ലൈബ്രേറിയൻ കാവ്യ ഉണ്ണി എന്നിവർ സംസാരിച്ചു.
സമീപത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കാമ്പയിന്റെ ഭാഗമായി വിവിധ മത്സരങ്ങളും ബോധവത്കരണ പരിപാടികളും എക്‌സൈസിന്റെ സഹകരണത്തോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment